Pages

Tuesday, June 5, 2012

CATHOLIC MALYALAM BOOKS ONLINE FREE READING AND DOWNLOADING

മലയാളത്തിലുള്ള കത്തോലിക്കാ പ്രസിദ്ധീകരണങ്ങൾ ഓൺലൈനായി വായിക്കുവാനും ഡൌൺലോഡു ചെയ്യുവാനും ഇതാ ചില ലിങ്കുകൾ

SUNDAY SHALOM (  സണ്‍ഡേ ശാലോം )
ഞായറാഴ്ചകളില്‍ പ്രസിദ്ധീകരിക്കുന്ന സണ്‍ഡേ ശാലോം ഇനി ഇന്റര്‍നെറ്റിലും വായിക്കാം

SHALOM TIMES ( ശാലോം ടൈംസ് )
മലയാളം ശാലോം ടൈംസ് മാഗസിന്‍ ഓണ്‍ലൈനായി വായിക്കാം

 JEEVANUM VELICHAVUM ( ജീവനും വെളിച്ചവും)
എല്ലാ മാസവും തിരുവനന്തപുരം ലത്തീൻ രൂപത പുരത്തിറക്കുന്നു.










Tuesday, April 3, 2012

ABRAHAM FULL MOVIES - ONLINE BIBLE FILMS

അബ്രഹാം സിനിമ - ബൈബിൾ ഫിലിം
 part 1



part 2

PASSION OF THE CHRIST FULL MOVIE

പാഷൻ ഒഫ് ദ ക്രൈസ്റ്റ് - ഫുൾ സിനിമ

JOSEPH MOVIE FULL - BIBLE FILM

ജോസഫ് - മലയാളം ബൈബിൽ സിനിമ

MOSES BIBLE MOVIE FULL STREAMING

മോസസ്സ് ബൈബിൾ സിനിമ

SAINT PAUL - FULL BIBLE MOVIE ONLINE

സെന്റ് പോൾ ബൈബിൾ സിനിമ മുഴുവനായും കാണാം

Friday, January 13, 2012

സെഹിയോൻ ധ്യാന കേന്ദ്രം, അട്ടപ്പാടി

ദൈവ വചനത്തിന്റെ ശക്തി വിവരിക്കാനാവാത്തവിധം മഹത്തരവും ബലവത്തുമാണ്. ആയിരങ്ങളുടെ ഹ്രുദയത്തിലേയ്ക്ക് പ്രത്യാശയുടെയും ആനന്ദത്തിന്റെയും നിലക്കാത്ത ഉറവയായിത്തീർന്ന ഈ ദൈവവചനത്തിന്റെ വാതിലുകൾ നിങ്ങൾക്കു മുൻപിലും തുറക്കുകയാണ്. ആത്മീയ സന്തോഷം അനുഭവിച്ചറിയൂ.. ഈ വചന പ്രഘോഷണ വേദികളിൽ നിന്നും....

സെഹിയോൻ ധ്യാന കേന്ദ്രം, അട്ടപ്പാടി (English version )
സഹ്യാദ്രിയുടെ മടിത്തട്ടിലെ പ്രശാന്തവും പ്രക്രുതിരമണീയവുമായ മലമടക്കുകൾക്കിടയിൽ ഭവാനിപ്പുഴയുടെ കുളിർത്തലോടലേറ്റ് കിടക്കുന്ന ഹരിതാഭ നിറഞ്ഞ പ്രദേശമാണ് അട്ടപ്പാടി. കേരള സംസ്ഥാനത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പെടുന്നതാണീ പ്രദേശം. ദേശീയ ഉദ്യാനമായ സൈലന്റ് വാലി ഏറെ പ്രശസ്തമാന്‍.


ദൈവീക സാന്നിധ്യം ഏറെ തുളുമ്പുന്ന സെഹിയോൻ ധ്യാന കേന്ദ്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ധ്യാന കേന്ദ്രം 1998 ഏപ്രിൽ 28 ന് ഔദ്യോദികമായി ആരംഭിച്ചു. സീറോ മലബാർ പാലക്കാട് രൂപതയുടെ കീഴിലാണ് ഈ ധ്യാനകേന്ദ്രം പ്രവർത്തിക്കുന്നത്. മണ്ണാർക്കാട് ആനകട്ടി റൂട്ടിൽ ഭവാനിപ്പുഴയുടെ തീരത്തോട് ചേർന്ന് താവളം എന്ന സ്ഥലത്താണ് ഈ പ്രാർത്ഥനാലയം .
അനേകം മനുഷ്യ ഹ്രുദയങ്ങൾക്ക് അനുഗ്രഹമായി തീർന്നിരിക്കുന്ന ഈ വചനകൂടാരത്തിന്റെ ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലാണ്. അച്ചനെ സഹായിക്കാനായി മറ്റ് വൈദീകരും അൽമായ പ്രേഷിതരുമുണ്ട്.
പ്രാർത്ഥനാ നിർഭരമായ ഈ അന്തരീക്ഷം പോലും ആരേയും അനുതാപത്തിലേയ്ക്കും അതു വഴി ദൈവത്തിലേയ്ക്കും അടുപ്പിയ്ക്കും. നിറഞ്ഞദൈവീക സാന്നീധ്യം ഇവിടെ വരുന്ന ഏതൊരാൾക്കും അനുഭവവേദ്യമാകും. വചന പ്രഘോഷണ വേളയിലും പ്രാർത്ഥനാ വേളയിലും ഒഴുകുന്ന പ്രരിശുദ്ധാത്മ അഭിഷേകം ഇവിടെ വന്നു പോകുന്ന പതിനായിരങ്ങൾക്ക് അനുഭവമായിത്തീർന്നുകൊണ്ടിരിക്കുന്നു. ജീവിതത്തകർച്ചയിൽ പിടിച്ചു നിൽക്കാനും ദൈവീക പരിപാലനയിൽ പ്രത്യാശ വെയ്ക്കുവാനും അനേകർക്ക് ഇവിടെ നിന്നും സാധിക്കുന്നു. ധ്യാനത്തിനായി എത്തുന്നവരുടെ ബാഹുല്യം നിമിത്തം മുൻ കൂട്ടി പേര് രജ്സ്റ്റർ ചെയ്യേണ്ടതുണ്ട്.
സെഹിയോനിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കുകൊള്ളുന്നത് ആദ്യവെള്ളിയാഴ്ചകളിലെ പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കുമാണ്. ആ ഒരു ദിവസത്തെ കൺ വെൻഷന് കേരളത്തിന്റെയും തമിഴ്നാടിന്റെയും വിവിധഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങൾ ഇവിടേക്ക് ഒഴുകുന്നു.
സെഹിയോനിലെ മരിയൻ കൂടാരം
2006 സെപ്തംബർ 4 ന് രാവിലെ മുതൽ 8 ന് രാവിലെ വരെ സെഹിയോൻ ധ്യാനകേന്ദ്രത്തിലെ മരിയൻ കൂടാരത്തിൽ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ ചിത്രത്തിൽ നിന്നും തുടർച്ചയായി കണ്ണുനീരൊഴുകി. അനേകായിരങ്ങൾ ഇന്ന് ഇവിടെയെത്തി അനുഗ്രഹം പ്രാപിക്കുന്നു.
സെഹിയോൻ ടെലിവിഷൻ
അഭിഷേകാഗ്നി – ശാലോം ടി.വിയിൽ - ഞായറാഴ്ച രാത്രി 08.30, വെള്ളിയാഴ്ച രാവിലെ 11.00, ശനിയാഴ്ച രാത്രി 01.30
മാറാനാത്ത – ജീവൻ ടി.വിയിൽ - ശനിയാഴ്ച രാവിലെ 06.00
എൽഷദായ് – ഡിവൈൻ ടി.വിയിൽ - ശനിയാഴ്ച രാത്രി 07.30
റാഫാ യഹോവ – എ.സി.വിയിൽ - തിങ്കളാഴ്ച രാവിലെ 06.00
സെഹിയോനിലേക്ക് എത്തുവാനുള്ള വഴി
കോഴിക്കോട് - പാലക്കാട് റൂട്ടിൽ മണ്ണാർക്കാടെത്തി അവിടെനിന്നും ആനകട്ടി റൂട്ടിൽ താവളം സെഹിയോൻ ധ്യാനകേന്ദ്രം സ്റ്റോപ്പിൽ ഇറങ്ങാം.
തമിഴ്നാട്ടിൽ നിന്നും കോവൈ – ആനക്കട്ടി – മണ്ണാർക്കാട് റൂട്ടിൽ താവളം സെഹിയോൻ ധ്യാനകേന്ദ്രം സ്റ്റോപ്പിൽ ഇറങ്ങാം.
അഡ്രസ്സ് :
സെഹിയോൻ ധ്യാന കേന്ദ്രം
താവളം പി.ഒ., അട്ടപ്പാടി,
പാലക്കാട് ജില്ല
കേരളം – 678 589
ഫോൺ : 04924 – 253333, 253647, 3277770
ഇ മെയിൽ : director@ sehion.org
വെബ് സൈറ്റ് : www.sehion.org
സെഹിയോൻ ബുക്ക് ഗാലറി
സെഹിയോൻ ധ്യാനകേന്ദ്രം വചന പ്രഘോഷണ വീഡിയോകൾ
വിശുദ്ധരുടെ ജീവചരിത്രങ്ങൾ പുസ്തകരൂപത്തിൽ
ബുക്കുലെറ്റുകൾ
പ്രാർത്ഥനാ പുസ്തകങ്ങൾ
ഇവയുടെ കോപ്പികൾക്ക്
മാറാനാത്ത മീഡിയ സെന്റർ
സാൻജോ ടവർ, ഷൊർണ്ണൂർ റോഡ് ,
കെ.എസ്.ആർ.ടി.സിക്ക് എതിർവശം
പാലക്കാട് - 14